Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Misbehave

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; ബി​എ​ൽ​ഒ​യെ സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി

 മ​ല​പ്പു​റം: എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​വി​ത​ര​ണ ക്യാ​മ്പി​നി​ടെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ബി​എ​ൽ​ഒ​യ്‌​ക്കെ​തി​രെ ന​ട​പ​ടി. ത​വ​നൂ​ർ മ​ണ്ഡ​ലം 38-ാം ന​മ്പ​ർ ആ​ന​പ്പ​ടി വെ​സ്റ്റ് എ​ൽ​പി സ്കൂ​ൾ ബൂ​ത്തി​ലെ ബി​എ​ൽ​ഒ വാ​സു​ദേ​വ​നെ ചു​മ​ത​ല​യി​ൽ​നി​ന്നും നീ​ക്കി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ.​വി​നോ​ദ് പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടും. ചെ​റി​യ പ​ര​പ്പൂ​ർ എ​എം​എ​ൽ​പി സ്‌​കൂ​ൾ അ​ധ്യാ​പി​ക പ്ര​സീ​ന​യ്ക്ക് പ​ക​രം ബി​എ​ൽ​ഒ​യു​ടെ ചു​മ​ത​ല ന​ൽ​കി​യെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​സ്ഐ​ആ​ർ എ​ന്യൂ​മേ​റ​ഷ​ൻ ഫോം ​വി​ത​ര​ണ ക്യാ​മ്പി​നി​ടെ ബി​എ​ൽ​ഒ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

പ്രാ​യ​മു​ള്ള​വ​രെ​യ​ട​ക്കം വെ​യി​ല​ത്ത് വ​രി​യി​ൽ നി​ർ​ത്തു​ന്ന​ത് നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്‌​ത​താ​ണ് പ്ര​കോ​പ​ന​മാ​യ​ത്. നാ​ട്ടു​കാ​രു​മാ​യു​ള്ള വാ​ക്കേ​റ്റ​ത്തി​നി​ടെ കാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ൽ കു​പി​ത​നാ​യ ബി​എ​ൽ​ഒ മു​ണ്ട് പൊ​ക്കി​ക്കാ​ട്ടു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up